ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.